The India Meteorological Department (IMD) has forecast extremely heavy rainfall in the state today. A red alert has been issued in 3 districts, orange alert in 5 districts, and yellow alert in 6 districts. The IMD warns that rainfall may exceed 204.4 mm within 24 hours. Isolated places in Kerala are likely to experience thunderstorms accompanied by rain and strong winds reaching speeds of 40 to 50 km/h. The IMD has advised the public to remain cautious. Fishing activities have been prohibited until August 7.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ 3 ജില്ലകളിൽ റെഡ് അലേർട്ടും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലെർട് മുന്നറിയിപ്പുമാണ് പ്രെഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു. ഓഗസ്റ്റ് 7 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
Discussion about this post