Eating too much fried potato doubles the risk of death, says a study published in the American journal Clinical Nutrition. However, experts clarify that non-fried potatoes do not pose health risks. The global consumption of fried potatoes has significantly increased. The study was conducted by researcher Veronique and her colleagues on 4,440 individuals aged between 45 and 79.
It was during an eight-year-long observation that the dangers of consuming fried potatoes were revealed. French fries, potato chips, and hash browns all fall under the category of fried potatoes. Experts say the presence of trans fatty acids in cooking oils is the main reason behind the increased risk of death among those who frequently consume fried potatoes.
ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് അധികമായാൽ മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ക്ലിനിക്കൽ ന്യുട്രീഷ്യൻ എന്ന അമേരിക്കൻ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. എന്നാൽ പൊരിക്കാതെ കഴിക്കുന്ന ഉരുളക്കിഴങ്ങ് ആരോഗ്യപരമായി ദോഷം ചെയ്യില്ലെന്നും വിധക്തർ പറയുന്നു. ലോകത്താകമാനം ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നത് വർധിച്ചിരിക്കുന്നു. മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനായി ഗവേഷക വെറോണിയും സഹപ്രവർത്തകരും 45നും 79നും ഇടക്ക് പ്രായമുള്ള 4440 പേരിലാണ് നിരീക്ഷണം നടത്തിയത്. എട്ടു വർഷം നീണ്ട നിരീക്ഷണങ്ങൾക്കിടെയാണ് ഉരുളക്കിഴങ്ങ് കഴിക്കുന്നതിെൻറ അപകടം വെളിപ്പെട്ടത്.
ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ചിപ്സ്, ഹാഷ് ബ്രൗൺ തുടങ്ങിയവയെല്ലാം ഉരുളക്കിഴങ്ങ് ഫ്രൈയിൽ ഉൾപ്പെടുന്നു. പാചക എണ്ണയിൽ അടങ്ങിയ ട്രാൻസ് ഫാറ്റി ആസിഡ് ആണ് ഉരുളക്കിഴങ്ങ് െഫ്രെ കുടുതൽ കഴിക്കുന്നവരിെല മരണ സാധ്യതക്ക് കാരണമായി വിധക്തർ പറയുന്നത്. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് ഇത് കാരണമാകും. മാത്രമല്ല, അമിത വണ്ണം, അലസത, ഉപ്പിന്റെ അമിത ഉപയോഗം തുടങ്ങിയവയും നേരത്തെയുള്ള മരണത്തിനിടയാക്കുന്നതായി വിധക്തർ സൂചിപ്പിക്കുന്നു
Discussion about this post