വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടതായി റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷോക്കേറ്റു മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം ഉണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നു. ചെരുപ്പ് എടുക്കാൻ മതിൽ വഴി ഷെഡിന് മുകളിൽ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയാതായി അധികൃതർ വ്യക്തമാക്കി. സ്കൂൾ കെട്ടിടത്തിൻറെ മുകളിലൂടെ വൈദ്യുതി ലൈൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോവൂർ കുഞ്ഞുമോൻ എം.എൽ.എ വ്യക്തമാക്കി.
Discussion about this post