A state-of-the-art rest center with advanced security facilities has been set up at Kottayam Medical College for the bystanders of cancer patients. Named ‘Nest’, the rest center is located near the Cancer Care Centre. It has been established by the 1985 MBBS batch as an act of compassion. For the first time in the state, a rest center with modern security systems has been set up near a medical college for the bystanders of cancer patients, stated Kottayam Medical College Principal Dr. Varghese P. Ponnus. The 1000-square-foot center has separate rest rooms for men and women. Only bystanders with an electronic access card issued by the doctors from the cancer department can enter the rooms.
കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടി കോട്ടയം മെഡിക്കൽ കോളജിൽ വിശ്രമകേന്ദ്രം. കാൻസർ കെയർ സെന്ററിനു സമീപത്താണ് ‘നെസ്റ്റ്’ എന്ന പേരിൽ വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. 1985ലെ എംബിബിഎസ് ബാച്ച് അംഗങ്ങളാണ് ഈ സ്നേഹക്കൂട് ഒരുക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കു മെഡിക്കൽ കോളജ് പരിസരത്ത് സുരക്ഷാ സംവിധാനങ്ങളോടെ വിശ്രമകേന്ദ്രമെന്നു കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പൊന്നൂസ് വ്യക്തമാക്കി. 1000 ചതുരശ്രഅടി വിസ്തീർണമുള്ള കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വിശ്രമമുറികളുണ്ട്. ‘കാൻസർ വിഭാഗത്തിലെ ഡോക്ടർമാർ നൽകുന്ന ഇലക്ട്രോണിക് ആക്സസ് കാർഡ് ഉപയോഗിച്ചുമാത്രമേ കൂട്ടിരിപ്പുകാർക്കു മുറികളിൽ പ്രവേശിക്കാനാകൂ.
#CancerCareSupport #RestCenterForBystanders #KottayamMedicalCollege #PatientSupportFacility #NestInitiative #HealthcareCompassion #CancerBystanderRelief #MedicalSupportKerala #കൂട്ടിരിപ്പുകാർക്കായിവിശ്രമകേന്ദ്രം #കോട്ടയംമെഡിക്കൽകോളജ് #സ്നേഹക്കൂട് #നെസ്റ്റ് #സുരക്ഷിതവിശ്രമകേന്ദ്രം #ആരോഗ്യസംരക്ഷണസഹായം #കാൻസർകെയർസെന്റർ
Discussion about this post