ക്യാന്‍സര്‍ ബാധിച്ചതിനെ കുറിച്ച് ജോണ്‍ സീന
John Cena about being affected by cancer
WWE star John Cena opens up about cancer diagnosis in an interview with People magazine. He highlighted how important sunscreen use is in preventing skin cancer. Following his diagnosis with skin cancer, John Cena said his perspective on using sunscreen has completely changed. It was during a routine check-up that a dermatologist noticed an abnormality and referred him for specialized treatment. The mark appeared as a pale white dot on his chest and shoulder area. It was later removed. He also stated that he never steps out without applying sunscreen now and urged everyone to take it seriously.
അര്‍ബുദ സ്ഥിരീകരണത്തേക്കുറിച്ച് WWE താരം ജോണ്‍ സീന തുറന്നുപറഞ്ഞു. പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ സീന രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. സണ്‍സ്‌ക്രീന്‍ ഉപയോഗം ചര്‍മാര്‍ബുദത്തെ പ്രതിരോധിക്കുന്നതില്‍ എത്രത്തോളം പ്രധാനമാണെന്ന് ജോണ്‍ സീന ഇപ്പോള്‍ ചൂണ്ടിക്കാട്ടുകയാണ്. ചര്‍മാര്‍ബുദം സ്ഥിരീകരിച്ചതോടെ സണ്‍ സ്‌ക്രീനുകളുടെ ഉപയോഗത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്നാണ് ജോണ്‍ സീന വ്യക്തമാക്കിയത്. സാധാരണ ചെയ്യാറുള്ള ചെക്കപ്പിനിടെയാണ് ഡെര്‍മറ്റോളജിസ്റ്റ് അസ്വാഭാവികത കണ്ട് വിദഗ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചത്. നെഞ്ചിലും തോള്‍ഭാഗത്തും വെള്ളനിറത്തിലുള്ള പോള്‍ക ഡോട്ടിന്റെ രൂപത്തിലാണ് അടയാളം പ്രകടമായത്. അടയാളം നീക്കം ചെയ്യുകയും ചെയ്തു. ഇന്ന് താന്‍ സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തിറങ്ങാറില്ലെന്നും എല്ലാവരും അക്കാര്യം ?ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആരോ?ഗ്യകരമായ ശരീരത്തിന് വെയില്‍ കൊള്ളുന്നത് അനിവാര്യമാണെങ്കിലും അമിതമാകുന്നത് ഗുണത്തേക്കാളേറെ ?ദോഷമാണ് ചെയ്യുക. ചര്‍മാര്‍ബുദ മരണങ്ങളില്‍ മൂന്നിലൊന്നിനും പിന്നില്‍ അമിതമായി വെയില്‍ കൊള്ളുന്നതാണെന്ന് ലോകാരോ?ഗ്യസംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലം അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് ഡി.എന്‍.എ. തകരാറുകള്‍ക്ക് കാരണമാവുകയും മെലനോമ, മറ്റ് ചര്‍മാര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത കൂട്ടുകയും ചെയ്യുന്നതാണ്. അമിതമായ സൂര്യരശ്മികളില്‍ നിന്ന് നമ്മുടെ ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ് സണ്‍സ്‌ക്രീനുകള്‍. അതുകൊണ്ട് തന്നെ സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് നമുക്ക് ഗുണംചെയ്യും.
With Doctor Live, you can ask certified doctors questions in real time, watch live discussions, and get expert advice – right from the comfort of your home.
📣 Live Q&A with specialists
📣 Broadcast across platforms
📣 Regional language support for better understanding
Doctor Live – Where Doubts End and Care Begins.
#JohnCena #അര്‍ബുദം #wwe #തൊലിപ്പുറത്തെ_ക്യാന്‍സര്‍ #skincancer #സണ്‍സ്‌ക്രീന്‍ #ക്യാന്‍സര്‍_ചികിത്സ #sunscreen#ആരോഗ്യ_വാര്‍ത്ത #doctor_live_medical_news
Discussion about this post