ഉറങ്ങാൻ കിടക്കുബോൾ മൊബൈൽ ഫോൺ നോക്കുന്നവരാണോ നിങ്ങൾ ? mobile phone while lying in bed to sleep?
ഉറങ്ങാൻ കിടക്കുബോൾ മൊബൈൽ ഫോൺ നോക്കുന്നവരാണോ നിങ്ങൾ ? പലവരും ഉറങ്ങാൻ കിടക്കുമ്പോൾ റീലാസേഷന്ന് വേണ്ടി ഫോൺനോക്കുന്നവരാണ്. അത്ര ദോഷമല്ല എന്ന് തോന്നുന്ന ഈ ശീലം ഉറക്കമില്ലായ്‌മ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന് ഫ്രോണ്ടിയേഴ്‌സ് ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നു. ഈ ദുശ്ശീലം നിങ്ങളുടെ ഉറക്കമില്ലായ്‌മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും ഉറക്ക സമയം 24 മിനിട്ട് വച്ച് കുറയ്‌ക്കുമെന്നും നോര്‍വേയില്‍ നടന്ന പഠനത്തിൽ കണ്ടെത്തി. മുതിര്‍ന്നവരായ 45,202 പേരിലാണ് ഈ പഠനം നടത്തിയത്. ഉറങ്ങാന്‍ ബുദ്ധിമുട്ട്, ആഴ്‌ചയില്‍ കുറഞ്ഞത് 3 ദിവസമെങ്കിലും വച്ച് കുറഞ്ഞത് മൂന്ന് മാസമായി തുടരുന്ന പകലുറക്കം തുടങ്ങിയവയെല്ലാം ഇന്‍സോംനിയ അഥവാ ഉറക്കമില്ലായ്‌മയുടെ ലക്ഷണമാണ്.
കിടക്കയിലെ എല്ലാ തരത്തിലുമുള്ള സ്‌ക്രീനുകളുടെയും ഉപയോഗം ഉറക്കമില്ലായ്‌മലേക്ക് നയിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. കിടക്കയിലെ സ്‌ക്രീന്‍ ഉപയോഗിച്ചുള്ള സിനിമ കാണല്‍, പുസ്‌തക വായന തുടങ്ങിയവയും ദോഷം ചെയ്യാം. ഈ ഉപകരണങ്ങളില്‍ നിന്നുളള നീല വെളിച്ചം റെറ്റിനയില്‍ പതിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തലച്ചോറിലെ കേന്ദ്രത്തിലുള്ള കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഉറങ്ങാനുള്ള ഈ താമസം പിന്നീട് ഉണരാനുള്ള സമയത്തെ ബാധിക്കുകയും മൊത്തം ഉറക്കക്രമത്തെയും ആന്തരിക ക്ലോക്കായ സിര്‍കാഡിയന്‍ റിഥത്തെയും ബാധിക്കുകയും ചെയ്യുന്നതാണ്. കൂടാതെ ഹ്രസ്വകാല ഓര്‍മ്മ നഷ്ടം, ദേഷ്യം, മൂഡ് മാറ്റങ്ങള്‍, പകല്‍ തലവേദന എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഉറക്കമില്ലായ്‌മ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു അതുകൊണ്ട് തന്നെ ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക. നല്ല ഉറക്കം കിടക്കുമ്പോൾ ഇത് നമ്മൾ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. സ്റ്റേ ഹെൽത്തി.
Are you someone who uses your mobile phone while lying in bed to sleep?
Many people check their phones for relaxation before sleeping.
Although it may seem harmless, this habit can lead to serious health issues, including insomnia, according to a new study published in Frontiers in Psychiatry.
The study found that this habit can increase the risk of insomnia by 59% and reduce sleep duration by 24 minutes.
The research was conducted in Norway among 45,202 adults.
Symptoms of insomnia include difficulty falling asleep, experiencing disturbed sleep for at least three days a week for three months, and daytime sleepiness.
The study emphasizes that any screen use in bed can lead to insomnia, not just mobile phones.
Watching movies, reading books on screens, etc., in bed can also have negative effects.
The blue light emitted from these devices affects the retina and stimulates cells in the brain’s sleep centers, delaying sleep and disrupting the circadian rhythm (the body’s internal clock).
Moreover, it can cause problems like short-term memory loss, irritability, mood swings, and daytime headaches, according to doctors.
Since insomnia can severely impact health, it’s highly advisable to reduce mobile phone usage at bedtime.
For a healthy life, avoid using phones while lying in bed.
Stay Healthy!
#SleepHealth
#InsomniaAwareness
#GoodSleepHabits
#PhoneFreeNights
#MentalHealthMatters
#HealthyLifestyle
#DigitalDetox
#ScreenTimeControl
#SleepBetter
#HealthTips
#CircadianRhythm
#MobileAddiction
#FrontiersInPsychiatry
#SleepAwareness
#ഉറക്കമില്ലായ്മ
#നല്ലഉറക്കശീലങ്ങൾ
#ഫോൺഉപയോഗംകുറയ്‌ക്കൂ
#ആത്മീയസുഖം
#ആരോഗ്യശീലങ്ങൾ
#ഡിജിറ്റൽഡിറ്റോക്സ്
#സ്‌ക്രീൻടൈംനിയന്ത്രണം
#നല്ലഉറക്കം
#ആരോഗ്യടിപ്‌സ്
#ഹെൽത്ത്ടിപ്‌സ്
#മൊബൈൽഅസക്തി
#ഉറക്കബോധവത്കരണം
Discussion about this post