കുളത്തിലെ വെള്ളം ഉപയോഗിച്ച തൊഴിലാളിക്ക് അമീബിക് മസ്തിഷ്കജ്വരം പിടിപെട്ടതായി റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. വീടുനിർമാണത്തിനായി കുളത്തിലെ ജലം ഉപയോഗിച്ചതായി ഇയാൾ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു, അതിനാൽ വെള്ളമെടുത്ത സ്ഥലം പരിശോധിച്ച ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്തെ കുളങ്ങളും തോടുകളും പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചു. കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ മാത്രം കുട്ടികൾ കുളിക്കുക്കാൻ ശ്രെദ്ധിക്കുക… കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യാൻ മറക്കേണ്ട സ്റ്റേ ഹെൽത്തി.
Discussion about this post