Peanuts are packed with numerous health benefits. They are an excellent snack that provides energy to the body and helps improve muscle strength. Peanuts are usually consumed roasted, and roasted peanuts have a distinctive aroma and taste.
Some people remove the skin before eating, while others consume them with the skin on. There are differing opinions on this. However, the thin brown skin of peanuts contains a rich amount of antioxidants and dietary fiber. Health experts say that this helps promote the growth of beneficial gut bacteria. In addition, peanut skin helps boost the body’s immune system.
Peanut skins are rich in fiber, which is essential for digestive health. These fibers support the growth of healthy gut bacteria that are necessary for good gut health and proper bowel movements. A fiber-rich diet reduces the risk of constipation and digestive disorders, and also lowers the chances of developing colon cancer. However, health experts remind us that moderation is important when consuming any food.
ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കപ്പലണ്ടി. ശരീരത്തിന് ഊർജ്ജം നൽകുന്നതും പേശിബലം കൂട്ടാൻ സഹായിക്കുന്നതുമായ മികച്ച ലഘുഭക്ഷണമാണ് ഇത്. നിലക്കടല വറുത്താണ് സാധാരണ കഴിക്കാറ്. വറുത്ത കപ്പലണ്ടിക്ക് പ്രത്യേക മണവും രുചിയുമാണ്.
ചിലർ തൊലി കളയും, മറ്റ് ചിലർ തൊലിയോട് കൂടിക്കഴിക്കും. ഇക്കാര്യത്തിൽ ആളുകൾക്കിടയിൽ രണ്ട് അഭിപ്രായമാണ്. എന്നാൽ കട്ടികുറഞ്ഞ തവിട്ടുനിറത്തിലുള്ള കപ്പലണ്ടിയുടെ തൊലിയിൽ ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ കപ്പലണ്ടിയുടെ തൊലി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യാവശ്യമായ നാരുകൾ നിലക്കടലയുടെ തൊലികളിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും മലവിസർജ്ജനത്തിനും അത്യാവശ്യമായ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഈ നാരുകൾ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണക്രമം മലബന്ധം, ദഹന സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ വൻകുടൽ കാൻസർ വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. എന്നിരുന്നാലും ഏതൊരു ഭക്ഷണം കഴിക്കുബോളും മിതത്വം പാലിക്കണമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു
#PeanutBenefits
#GroundnutHealth
#HealthySnacks
#NaturalEnergy
#MuscleStrength
#DigestiveHealth
#GutHealth
#DietaryFiber
#AntioxidantRich
#ImmunityBoost
#ColonHealth
#HealthyEating
#കപ്പലണ്ടി
#നിലക്കടല
#ആരോഗ്യഗുണങ്ങൾ
#ഊർജ്ജസ്രോതസ്
#പേശിബലം
#ദഹനാരോഗ്യം
#കുടലാരോഗ്യം
#നാരുകൾ
#ആന്റിഓക്സിഡന്റുകൾ
#രോഗപ്രതിരോധശേഷി
#ആരോഗ്യകരമായഭക്ഷണം































Discussion about this post