Many of us use mascara to make our eyelashes look fuller and more beautiful. Removing makeup before going to sleep at night is extremely important. However, due to tiredness, many people tend to ignore this—especially when it comes to mascara. Health experts warn that failing to remove mascara can cause eye irritation and even damage to the cornea.
According to experts, if mascara is not removed properly, tiny particles can accumulate on the eyelids and cause scratches. These particles can harden inside the eyelids and rub against the surface of the eye every time you blink. Over time, this may lead to eye discomfort, redness, or corneal abrasions. To maintain good eye health, it is essential to completely remove makeup every night. Experts also advise double cleansing the eyelashes and avoiding waterproof mascaras as much as possible, as they are difficult to wash off.
കണ്ണിന് മുകളിൽ മസ്കാര ഉപയോഗിക്കുന്നവരാണോ നിങ്ങൾ?
കൺപീലികളെ വിടർത്തി മനോഹരമാക്കി വയ്ക്കാൻ മസ്കാര ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. രാത്രി ഉറങ്ങുന്നതിന് മേക്കപ്പ് റിമൂവ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ക്ഷീണം കാരണം പലരും ഇതിൽ ശ്രദ്ധിക്കാറില്ല, പ്രത്യേകിച്ച് മസ്കാരയുടെ കാര്യത്തിൽ. ഇത് കണ്ണിന് നീറ്റലുണ്ടാക്കാനും കോർണിയയ്ക്ക് കേടുപാടുകൾ സംഭവിക്കാനും കാരണമായേക്കാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. മസ്കാര നീക്കം ചെയ്യാതിരിക്കുമ്പോൾ അവയുടെ ചെറിയ തരികൾ കൺപോളകളിൽ അടിഞ്ഞുകൂടുകയും പോറലുണ്ടാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഈ തരികൾ കൺപോളകൾക്കുള്ളിൽ കട്ടിയായി അടിയുകയും ഓരോ തവണ കണ്ണ് ചിമ്മുമ്പോഴും കണ്ണിന്റെ ഉപരിതലത്തിൽ ഉരസുകയും ചെയ്യുന്നു. കാലക്രമേണ, ഇത് കണ്ണിന് അസ്വസ്ഥത, ചുവപ്പ്, അല്ലെങ്കിൽ കോർണിയയിൽ പോറലുകൾ എന്നിവ ഉണ്ടാക്കും. കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ എല്ലാ രാത്രിയിലും മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. കൺപീലികൾ ഡബിൾ ക്ലെൻസിംഗ് ചെയ്യാനും, എളുപ്പത്തിൽ കഴുകിക്കളയാൻ ബുദ്ധിമുട്ടുള്ള വാട്ടർപ്രൂഫ് മസ്കാരകൾ പരമാവധി ഒഴിവാക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.
#EyeCare #MascaraTips #MakeupRemoval
#കണ്ണാരോഗ്യം #മസ്കാര
































Discussion about this post