Even after brushing your teeth twice a day and keeping your tongue clean, does bad breath still persist? Health experts explain some effective ways to overcome this problem. Ginger is excellent for reducing bad breath. The gingerol present in ginger increases saliva production and improves digestive function, which also helps reduce bad breath.
In addition, menthol and the antibacterial properties found in mint leaves destroy harmful bacteria in the gut and help eliminate bad breath. Mint also improves digestion and gives freshness to the mouth.
Another effective remedy is fennel seeds. The compound anethole present in fennel has antimicrobial properties. It helps reduce gas and prevent bad breath. Therefore, chewing a small amount of fennel seeds after meals is beneficial.
Cloves are also helpful, as their strong antiseptic and antibacterial properties completely destroy odor-causing bacteria and provide freshness to the mouth. Chewing one or two cardamom pods after meals can also help reduce bad breath.
Cinnamon has antibacterial properties as well. Drinking cinnamon water can help eliminate bad breath. Health experts also remind that squeezing lemon juice into a cup of lukewarm water and using it as a mouthwash can help get rid of bad breath.
രണ്ടുനേരം പല്ല് തേക്കുകയും, നാവ് വൃത്തിയായി സൂക്ഷിക്കുകയും ചെയ്തിട്ടും വായ്നാറ്റം മാറുന്നില്ലേ, എന്നാൽ അത് പരിഹരിക്കാനുള്ള ചില മാർഗ്ഗങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. വായ്നാറ്റം അകറ്റാൻ മികച്ചതാണ് ഇഞ്ചി. ഇഞ്ചിയിലെ ജിഞ്ചറോൾ ഉമിനീർ ഉത്പാദനം കൂട്ടുകയും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വായ്നാറ്റം കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. ഇത് കൂടാതെ പുതിന ഇലകളിലെ മെന്തോളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും കുടലിലെ ബാക്ടീരിയകളെ നശിപ്പിച്ച് വായ്നാറ്റം ഇല്ലാതാക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും വായക്ക് ഉന്മേഷം നൽകുകയും ചെയ്യും. മറ്റൊന്നാണ് പെരുംജീരകം. പെരുംജീരകത്തിലെ അനത്തോൾ എന്ന സംയുക്തത്തിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ഗ്യാസ് കുറയ്ക്കാനും വായ്നാറ്റം തടയാനും സഹായിക്കും. അതിനാൽ, ഭക്ഷണശേഷം അല്പം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. കൂടാതെ ഗ്രാമ്പൂവിലെ ശക്തമായ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കും. ഇത് വായക്ക് ഉന്മേഷം നൽകുകയും ചെയ്യും. ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാൻ സഹായിക്കും. കറുവാപ്പട്ടയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ്നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം കുടിക്കാം. ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കുന്നതും വായ്നാറ്റം അകറ്റാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#BadBreath #OralHealth #NaturalRemedies #FreshBreath #DentalCare
#വായ്നാറ്റം #വായ്ആരോഗ്യം #ഇഞ്ചിഗുണങ്ങൾ #പുതിന #പെരുംജീരകം #ഗ്രാമ്പൂ #ഏലക്ക #കറുവാപ്പട്ട
































Discussion about this post