The Health Department has issued precautions to prevent heart attacks. Health experts state that a heart attack occurs when the blood flow to the heart is blocked or reduced due to the excessive buildup of fat and cholesterol in the arteries. Taking preventive measures is crucial to avoid heart attacks. Avoiding smoking, alcohol consumption, soft drinks, and foods made from refined flour can significantly reduce the risk, experts remind.
They also note that foods like pasta, bread, snacks, and cupcakes made from refined flour are converted into sugar in the body and stored as fat. This leads to the accumulation of fat around the stomach and internal organs, which negatively affects heart health.
Health experts advise seeking immediate medical attention if symptoms such as chest pain, fatigue, dizziness, sweating, nausea, or difficulty breathing are noticed.
ഹൃദയാഘാതം തടയാൻ മുൻകരുതലുകൾ നൽകി ആരോഗ്യവകുപ്പ്. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നതെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഹൃദയാഘാതത്തെ തടയാൻ മുൻകരുതൽ പ്രധാനമാണ്. സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക, മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങൾ ഒഴിവാക്കുക, ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരുതി വരെ ഹൃദയാഘാതം വരുന്നത് തടയാൻ സഹായിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. കൂടാതെ പാസ്‌ത, ബ്രെഡ്, സ്‌നാക്, കപ്പ് കേക്കുകൾ തുടങ്ങിയ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കഴിക്കുമ്പോൾ ഇത് ശരീരം പഞ്ചസാരയാക്കി മാറ്റുകയും കൊഴുപ്പിന്റെ രൂപത്തിൽ സംഭരിക്കുകയും ചെയ്യുന്നു. ഇത് വയറിനും ആന്തരികാവയങ്ങൾക്ക് ചുറ്റം കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
നെഞ്ചുവേദന, ക്ഷീണം, തലകറക്കം, വിയർപ്പ്, ഓക്കാനം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദദ്ധർ നിർദ്ദേശിക്കുന്നു.
#HeartHealth #PreventHeartAttack #HealthyLifestyle #AvoidSmoking #AvoidAlcohol #CutSugar #RefinedFlourRisks #CardiacCare #HealthAwareness
#ഹൃദയാരോഗ്യം #ഹൃദയാഘാതനിരോധനം #ആരോഗ്യജീവിതശൈലി #പുകവലി ഒഴിവാക്കുക #മദ്യപാനംഒഴിവാക്കുക #പഞ്ചസാരനിയന്ത്രണം #ശുദ്ധീകരിച്ചമാവ്പ്രശ്നങ്ങൾ #ഹൃദയപരിപാലനം #ആരോഗ്യജാഗ്രത




























Discussion about this post