Have you ever felt your attention completely drift away while talking to others? According to a new study, one of the main reasons could be that your brain briefly enters a micro-sleep mode. If you didn’t sleep well the previous night, your brain releases cerebrospinal fluid (CSF), which can affect your ability to focus and concentrate.
The research, conducted by scientists at the Massachusetts Institute of Technology (MIT), found that the same cerebrospinal fluid released during sleep is also released the next day when sleep is insufficient. This disrupts concentration and makes it harder to stay focused on tasks, the researchers explain.
For the study, participants were divided into two groups — those who had a good night’s sleep and those who experienced sleep disturbances. Researchers measured brain and body activities such as EEG readings, heart rate, breathing rate, and pupil size to assess the impact.
They then conducted a series of tests to measure the participants’ focus and attention levels. The findings revealed that individuals who experienced sleep deprivation had significantly lower attention and concentration capabilities.
The study was published in the journal Nature Neuroscience.
നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധ പൂർണമായും വഴിമാറുന്നതായി തോന്നിയിട്ടുണ്ടോ? എങ്കിൽ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മസ്തിഷ്‌കം, മൈക്രോ സ്ലീപ് മോഡിലേക്ക് പോകുന്നതാകാം എന്ന് പഠനം. തലേദിവസം നന്നായി ഉറങ്ങിയില്ലെങ്കിൽ മസ്തിഷ്‌കം സെറിബ്രോസ്‌പൈനൽ ഫ്‌ലൂയിഡ് പുറപ്പെടുവിക്കുകയും ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷിയെ ബാധിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഉറക്കത്തിലാവുമ്പോൾ മസ്തിഷ്‌കം പുറപ്പെടുവിക്കുന്ന സെറിബ്രോ സ്‌പൈനൽ ഫ്‌ലൂയിഡാണ് ഉറക്കക്കുറവിന്റെ തൊട്ടടുത്ത ദിവസം പുറപ്പെടുവിക്കുന്നത്. ഇത് ഏകാഗ്രതയെ ബാധിക്കുകയും ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കുന്നതിൽ തടസ്സം വരുത്തുകയും ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കുന്നു. രാത്രിയിൽ നന്നായി ഉറങ്ങിയവർ, ഉറക്കത്തിൽ തടസ്സം നേരിട്ടവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് പഠനം നടത്തിയത്. തൊട്ടടുത്ത ദിവസം കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ശരീരത്തിന്റെയും മസ്തിഷ്‌കത്തിന്റെയും പ്രവർത്തനങ്ങൾ എപ്രകാരമാണെന്ന് ഇ.ഇ.ജിയിലൂടെ പരിശോധിച്ചു. ഹൃദയമിടിപ്പ്, ശ്വസനനിരക്ക്, കൃഷ്ണമണിയുടെ വലിപ്പം തുടങ്ങിയവയും പരിശോധിച്ചു. തുടർന്ന് പഠനത്തിൽ പങ്കാളികളായവരുടെ ഏകാഗ്രത പരിശോധിക്കാനുള്ള ചില ടെസ്റ്റുകളും ചെയ്തു. ശേഷമാണ് ഉറക്കക്കുറവ് നേരിട്ടവർക്ക് കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശേഷി കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തിയത്. നേച്ചർ ന്യൂറോസയൻസസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
#MicroSleep #SleepDeprivation #FocusLoss #BrainHealth #Neuroscience #MITResearch #SleepScience #CognitiveFunction #AttentionSpan #NatureNeuroscience
#മൈക്രോസ്ലീപ് #ഉറക്കക്കുറവ് #ശ്രദ്ധയില്ലായ്മ #മസ്തിഷ്കആരോഗ്യം #ന്യൂറോസയൻസ് #എംഐടിഗവേഷണം #ഉറക്കശാസ്ത്രം #ബുദ്ധിപ്രവർത്തനം #ഏകാഗ്രത #നേച്ചർന്യൂറോസയൻസ്






























Discussion about this post