As the pollution levels in Delhi begin to rise ahead of the Diwali festive season, medical experts have issued a warning to remain cautious and aware. The toxic gases and fine particles released by firecrackers can deeply penetrate the lungs, according to health experts. This can lead to asthma, bronchitis, pneumonia, and other severe respiratory problems, even in healthy individuals. Every year after Diwali, hospitals report an increase in patients experiencing breathing difficulties, prompting experts to issue warnings against excessive use of firecrackers. If you must go outside, wear an N95 mask. Keep windows closed and use air purifiers. People with asthma or chronic obstructive pulmonary disease (COPD) should not skip their medications. If symptoms worsen, seek medical attention immediately, health experts advise.
ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി ഡൽഹിയിലെ മലിനീകരണ തോത് ഉയരാൻ തുടങ്ങിയതോടെ അവബോധവും ജാഗ്രതയും പാലിക്കണമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. പടക്കങ്ങൾ പുറത്തുവിടുന്ന വിഷവാതകങ്ങളും സൂക്ഷ്മ കണികകളും ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇത് ആരോഗ്യമുള്ള വ്യക്തികളിൽ പോലും ആസ്തമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, മറ്റ് ഗുരുതരമായ ശ്വസന പ്രശ്‌നങ്ങൾക്ക് എന്നിവയ്ക്ക് വഴിവെച്ചേക്കാം. എല്ലാ വർഷവും ദീപാവലിക്ക് ശേഷം ആശുപത്രികളിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ് കാണപ്പെടുന്നുവെന്നും പടക്ക ഉപയോഗം മുൻനിർത്തി ആരോഗ്യവിദഗ്തർ മുന്നറിയിപ്പ് നൽകുന്നു. പുറത്തുപോകേണ്ടിവന്നാൽ എൻ 95 മാസ്‌ക് ധരിക്കുക. ജനലുകൾ അടച്ചിടുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക. ആസ്തമ അല്ലെങ്കിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ഉള്ളവർ അവരുടെ മരുന്നുകൾ ഒഴിവാക്കാതിരിക്കുക. ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.
#DiwaliPollution #DelhiAirQuality #HealthWarning #FirecrackerHazard #RespiratoryHealth #AirPollutionAlert #AsthmaAwareness #BreatheSafe #PublicHealth #StayProtected
#ദീപാവലിമലിനീകരണം #ഡൽഹിവായുഗുണനിലവാരം #ആരോഗ്യജാഗ്രത #പടക്കമാലിന്യം #ശ്വാസകോശആരോഗ്യം #വായുമലിനീകരണം #ആസ്തമജാഗ്രത #ആരോഗ്യസൂചന #സുരക്ഷിതശ്വാസം #പൊതുാരോഗ്യം
Discussion about this post