After a bike accident, Nedumbassery native Biljith, who was declared brain-dead, will now live on through seven people. Biljith’s liver, kidneys, heart, eyes, and small intestine are being donated to seven recipients. His heart will be transplanted to 13-year-old Avani from Anchal, Kollam. Avani had been undergoing treatment for three years due to cardiac myopathy, which caused her heart to function poorly. Doctors had concluded that a heart transplant was the only solution. The transplant surgery will be performed at Lisie Hospital, Ernakulam, under the leadership of Dr. Jose Periyappuram. Avani and her family have arrived in Ernakulam for the surgery.
Biljith was a first-year Mechanical Engineering student at Kalady Adi Shankara Engineering College. His parents are Linta and Biju, and his brother is Bival.
ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി സ്വദേശി ബിൽജിത്ത് ഇനി ഏഴ് പേരിലൂടെ ജീവിക്കും. ബിൽജിത്തിന്റെ കരൾ, വൃക്കകൾ, ഹൃദയം, കണ്ണുകൾ, ചെറുകുടൽ എന്നിവയാണ് ഏഴുപേർക്കായി പങ്കുവെയ്ക്കുന്നത്. കൊല്ലം അഞ്ചൽ സ്വദേശിനി 13 വയസ്സുകാരി ആവണിക്കാണ് ബിൽജിത്തിന്റെ ഹൃദയം മാറ്റിവയ്ക്കുക. കാർഡിയാക് മയോപ്പതി മൂലം ഹൃദയം ശരിയായി പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ മൂന്നു വർഷമായി ആവണിക്ക് ചികിത്സ നടന്നുവരുന്നു. ആവണിയുടെ ഹൃദയം മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവിയെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ബിൽജിത്തിന്റെ ഹിദയം ആവണിയിൽ മാറ്റിവയ്ക്കും. ശസ്ത്രക്രീയയ്ക്കായി ആവണിയും കുടുംബവും എറണാകുളത്ത് എത്തി. കാലടി ആദിശങ്കര എഞ്ചിനിയറിങ് കോളേജിലെ ഒന്നാംവർഷ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് ബിൽജിത്ത്. ലിന്റ, ബിജു എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ ബിവൽ.
#OrganDonation #HeartTransplant #BiljithLivesOn #AvaniGetsNewHeart #OrganDonationAwareness #GiftOfLife #KeralaNews #LisieHospital #Nedumbassery #KaladyEngineeringCollege
#അവയവദാനം #ഹൃദയമാറ്റിവയ്‌പ്പ് #ബിൽജിത്ത് #ജീവിതത്തിന്പുതിയഅർത്ഥം #ഹൃദയമാറ്റിവയ്‌പ്പ്ശസ്ത്രക്രിയ #കേരളവാർത്ത #ലിസിആശുപത്രി #കാലടിഎഞ്ചിനീയറിങ്ങ്കോളേജ്































Discussion about this post