The government is moving to extend the Medisep health protection scheme, currently available to government employees and pensioners, to employees of institutions where salaries are not paid directly by the government. Initial steps for this have already begun. The government is also considering the possibility of reducing premiums as the number of Medisep members increases. Employees and pensioners of public sector undertakings, boards, corporations, autonomous institutions, and cooperative sectors who are not covered under ESI benefits are likely to be included in Medisep. At present, 11.47 lakh salaried employees and pensioners, along with their family members, totaling 19.41 lakh people, are members of the Medisep scheme.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിവരുന്ന മെഡിസെപ്പ് ആരോഗ്യ പരിരക്ഷ സർക്കാർ നേരിട്ട് ശമ്പളം നൽകാത്ത സ്ഥാപനത്തിലെ ജീവനക്കാർക്കും ലഭ്യമാക്കാൻ നീക്കം. ഇതിനായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചു. മെഡിസെപ്പിലെ അംഗങ്ങൾ കൂടുന്നതിന് അനുസരിച്ച് പ്രീമിയം കുറയ്ക്കുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിൽ ഇഎസ്‌ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ്പിൽ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. നിലവിൽ ശമ്പളവും പെൻഷനും വാങ്ങുന്ന 11.47 ലക്ഷം പേരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ 19.41 ലക്ഷം പേരാണ് മെഡിസെപ്പിൽ അംഗങ്ങളായി ഉള്ളത്.
#Medisep, #KeralaGovernment, #HealthInsurance, #EmployeeWelfare, #Pensioners, #HealthcareAccess, #InsuranceUpdate, #PublicHealth, #CooperativeSector, #KeralaNews
#മെഡിസെപ്, #കേരളസർക്കാർ, #ആരോഗ്യഇൻഷുറൻസ്, #പെൻഷൻകർ, #ആരോഗ്യപരിരക്ഷ, #ഇൻഷുറൻസ്പുതുക്കൽ, #പബ്ലിക്ക്ഹെൽത്ത്, #സഹകരണസംരംഭം, #കേരളവാർത്ത
Discussion about this post