In view of the increasing number of reported cases of amoebic meningoencephalitis in the state, the Chief Minister has directed the Health Department to intensify preventive measures. As part of this, the government has decided to launch the campaign “Water is Life”. The campaign will involve the Health Department, Local Self-Government Department, General Education Department, and Haritha Keralam Mission.
On August 30 and 31, all wells across the state will be chlorinated, and water tanks in houses and institutions will be cleaned. The Chief Minister, Pinarayi Vijayan, stated that this will help prevent waterborne diseases, including amoebic meningoencephalitis. Meanwhile, under the leadership of Health Minister Veena George, a high-level meeting of the Health Department reviewed the situation.
This year, 41 cases of amoebic meningoencephalitis have been reported in the state, with 8 active cases currently. The minister has instructed that chlorination of water sources be completed immediately. Strict action will be taken if chlorination lapses are found in resorts, hotels, water theme parks, and swimming training centers.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങളുടെ തുടർച്ചയായി ‘ജലമാണ് ജീവൻ’ ക്യാമ്പയ്‌ന് രൂപം നൽകാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിത കേരളം മിഷൻ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ക്യാമ്പയ്ൻ. ഇതിനോട് അനുബദ്ധിച്ച് ഓഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടർ ടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്‌കജ്വരം അടക്കമുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചുണ്ടിക്കാട്ടി. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഈ വർഷം 41 അമീബിക് മസ്തിഷ്‌കജ്വരം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 8 ആക്ടീവ് കേസുകളുമുണ്ട്. ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലോറിനേഷനിൽ വീഴ്ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
#AmoebicMeningoencephalitis, #BrainFever, #WaterborneDiseases, #KeralaHealth, #WaterIsLife, #PublicHealth, #HealthAwareness, #PreventiveAction, #KeralaGovernment, #CleanWaterCampaign
#അമീബിക്മസ്തിഷ്‌കജ്വരം, #ബ്രെയിൻഫീവർ, #ജലജന്യരോഗങ്ങൾ, #കേരളആരോഗ്യം, #ജലമാണ്‌ജീവൻ, #പൊതുആരോഗ്യം, #ആരോഗ്യബോധവൽക്കരണം, #പ്രതിരോധനടപടികൾ, #കേരളസർക്കാർ, #വെള്ളശുചീകരണക്യാമ്പെയ്ൻ
Discussion about this post