Steps have been initiated to address the shortcomings in the Medisep health insurance card for state government employees. To avoid discrepancies between the information on the Medisep card and the identity documents provided at hospitals, beneficiaries must verify the accuracy of their details by updating them on the website www.medisep.kerala.gov.in
.
Applications for corrections, removal of members, or addition of new members must be submitted before September 10 by employees to their respective DDOs, and by pensioners or family pensioners to the concerned Treasury Officers.
Details of newborns must be included in the dependents’ list within 90 days of birth, and the spouse’s name must be added within one month of marriage. After corrections, once DDOs complete verification, a status report of the updated profile can be downloaded and preserved for cross-checking when the Medisep card is issued.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടി ആരംഭിച്ചു. മെഡിസെപ് കാർഡിലെയും ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ രേഖകളിലെയും വിവരങ്ങളിൽ പൊരുത്തക്കേട് ഒഴിവാക്കാൻ ഗുണഭോക്താക്കൾ www.medisep.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകി മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പാക്കണം. തിരുത്തലുകൾ നൽകുന്നതിനോ, ആളുകളെ നീക്കം ചെയ്യുന്നതിനോ, പുതുതായി ആളുകളെ ചേർക്കുന്നതിനോ ഉള്ള അപേക്ഷ സെപ്റ്റംബർ 10ന് മുമ്പ് ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ.മാർക്കും പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർമാർക്കും സമർപ്പിക്കാം. നവജാതശിശുക്കളുടെ വിവരങ്ങൾ, ജനിച്ച് 90 ദിവസത്തിനുള്ളിലും വിവാഹം കഴിയുന്നവർ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലും പോർട്ടലിലെ ആശ്രിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം. തിരുത്തൽവരുത്തി പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്ത് ഡിഡിഒമാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റാറ്റസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്തു സൂക്ഷിച്ച് മെഡിസെപ് കാർഡ് ലഭിക്കുമ്പോൾ ഒത്തുനോക്കാവുന്നതാണ്.
#Medisep, #KeralaGovernment, #HealthInsurance, #InsuranceUpdate, #EmployeeWelfare, #PensionerSupport, #KeralaNews, #PublicHealth, #InsuranceScheme, #HealthcareAccess
#മെഡിസെപ്, #കേരളസർക്കാർ, #ആരോഗ്യഇൻഷുറൻസ്, #ഇൻഷുറൻസ്പുതുക്കൽ, #ജീവനക്കാര്ഉപകാരസംരംഭം, #പെൻഷൻസഹായം, #കേരളവാർത്ത, #പൊതുആരോഗ്യം, #ഇൻഷുറൻസ്കാര്യങ്ങൾ, #ആരോഗ്യസേവനം
Discussion about this post