With the confirmation of one more case of amoebic meningoencephalitis, the number of infected persons in the state has risen to eight. The latest case was confirmed in a youth from Wayanad, who is undergoing treatment at Kozhikode Medical College Hospital. Currently, three patients each from Malappuram and Kozhikode districts, and two from Wayanad district are under treatment. Concerns continue as the source of the outbreak has not yet been identified. The prevailing assumption was that the disease spreads through bathing in stagnant water. However, reports suggest that several patients under treatment had not bathed in ponds or rivers.
ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എട്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ യുവാവിനാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നു മൂന്നുപേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നു രണ്ടുപേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗവ്യാപനത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താന്‍ സാധിക്കാത്തതില്‍ ആശങ്ക തുടരുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത് എന്നതായിരുന്നു നിലവിലുള്ള വിലയിരുത്തല്‍. എന്നാല്‍ ചികിത്സയില്‍ കഴിയുന്നവരില്‍ പലരും കുളത്തിലോ പുഴയിലോ കുളിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Discussion about this post