Many people prefer to drink tea or coffee while it’s hot. However, health experts warn that consuming extremely hot beverages may lead to various health problems. Experts remind us that drinks above 65°C can cause esophageal cancer. Studies conducted in the Middle East, Africa, and Asia support this. A 2025 study revealed that people who drink eight or more very hot beverages daily are six times more likely to develop esophageal cancer compared to those who don’t. Hot drinks can damage the cells in the esophagus, and repeated exposure to heat can destroy them over time. Takeaway teas and coffees are particularly risky since they can sometimes reach temperatures as high as 90°C. Therefore, the study stresses the importance of exercising caution when drinking hot tea and coffee.
ചായ ആയാലും കാപ്പി ആയാലും ചൂടോടെ കുടിക്കാനാണ് പലർക്കും ഇഷ്ടം. എന്നാൽ ഇത്തരത്തിൽ അമിതമായി ചൂടിനെ ആഗിരണം ചെയ്യുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം എന്ന മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്ധർ. 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയുള്ള പാനീയങ്ങൾ അന്നനാളത്തിലെ ക്യാൻസറിന് കാരണമാകാമെന്ന് വിദഗ്തർ ഓർമിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങൾ ഇത് ശരിവയ്ക്കുന്നു. 2025ൽ നടത്തിയ പഠനത്തിൽ ദിവസവും എട്ടോ അതിൽ അധികമോ ചൂട് കൂടിയ പാനീയങ്ങൾ കുടിക്കുന്നവർക്ക് ചൂട് പാനീയങ്ങൾ കുടിക്കാത്തവരെ അപേക്ഷിച്ച് അന്നനാള ക്യാൻസർ വരാനുള്ള സാധ്യത ആറ് മടങ്ങാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂട് പാനീയങ്ങൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും, തുടർച്ചയായി ചൂട് ഏൽക്കുകവഴി ഈ കോശങ്ങൾ നശിക്കുകയും ചെയ്യാം.
Discussion about this post