Amoebic meningoencephalitis scare resurfaces in Kozhikode. Two more cases have been confirmed in the district among patients who sought treatment for fever. The infection has been confirmed in a three-month-old infant and a young man, both of whom are undergoing treatment at Kozhikode Medical College. The disease was detected through fluid tests conducted at the medical college. Health officials have collected water samples from their homes. Recently, a fourth-grade student died due to amoebic meningoencephalitis, prompting the health department to intensify vigilance in the district.
അമീബിക് മസ്തിഷ്‌കജ്വര ഭീതയിൽ വീണ്ടും കോഴിക്കോട്. ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽനിന്ന് ആരോഗ്യവകുപ്പ് ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസമാണ് നാലാം ക്ലാസ്സുകാരി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിരുന്നു.
#KozhikodeNews, #AmoebicMeningitis, #BrainFever, #ChildHealth, #KeralaHealthAlert, #MedicalCollege, #PublicHealth, #DiseaseOutbreak, #StaySafe, #HealthDepartment
#കോഴിക്കോട്, #അമീബിക്മസ്തിഷ്കജ്വരം, #ബ്രെയിൻഫീവർ, #ആരോഗ്യം, #ആരോഗ്യഅലർട്ട്, #മെഡിക്കൽകോളേജ്, #പബ്ലിക്ഹെൽത്ത്, #രോഗവ്യാപനം, #സുരക്ഷിതരാവുക, #ആരോഗ്യവകുപ്പ്
Discussion about this post