Researchers at Columbia University have found that the use of makeup products is not good for children’s skin. The study, published in Environmental Research and Public Health in 2023, examined the impact of cosmetics on children’s skin. Compared to adults, children’s skin is thinner and has a lower ability to retain moisture.
As a result, health experts warn that the use of makeup can lead to allergies, hormonal imbalances, and long-term health problems in children. According to Adam Taylor, an anatomy expert at Lancaster University, although children’s skin has higher water content, it contains less sebum—the substance responsible for moisture retention.
കുട്ടികൾക്ക് മേക്കപ്പ് ചെയ്തുകൊടുക്കാറുണ്ടോ ? മെയ്ക്കപ്പ് സാധനങ്ങളുടെ ഉപയോഗം കുട്ടികളുടെ ചർമത്തിന് നല്ലതല്ല എന്ന് കണ്ടെത്തിയിരിക്കുകയാണ് കൊളംബിയ യൂണിവേഴിസിറ്റിയിലെ ഗവേഷകർ. എൻവയോൺമെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത് 2023-ലാണ് മെയ്ക്കപ്പ് സാധനങ്ങൾക്ക് കുട്ടികളുടെ ചർമത്തിലുള്ള സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയത്. മുതിർന്ന വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ ചർമം കനം കുറഞ്ഞതും ഈർപ്പം നിലനിർത്താനുള്ള കഴിവ് കുറവുമാണ്. അതിനാൽ തന്നെ മെയ്ക്കപ്പ് ഉപയോഗിക്കുമ്പോൾ കുട്ടികളിൽ അലർജി, ഹോർമോൺ തകരാറുകൾ, തുടങ്ങി ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു നിർദേശിക്കുകയാണ് ആരോഗ്യവിദക്തർ. ലാൻകാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ അനാട്ടമി വിദഗ്ദനായ ആദം ടെയ്‌ലറിന്റെ അഭിപ്രായത്തിൽ കുഞ്ഞുങ്ങളുടെ ചർമത്തിൽ ജലത്തിന്റെ അംശം കൂടുതലാണെങ്കിലും ശരീരത്തിലെ ഈർപ്പം നിലനിർത്തുന്ന ഘടകമായ സെബം കുറവാണ്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് ചർമത്തിനെ വരണ്ടതാക്കും. കോസ്‌മെറ്റിക് സാധനങ്ങളിലെ സുഗന്ധ സംയുക്തങ്ങൾ, ലനോലിൻ, പ്രിസർവേറ്റീവുകൾ, ഹെയർ ഡൈയിലെ രാസഘടകങ്ങൾ, എന്നിവ അലർജിക്ക് കാരണമാവുന്ന ഘടകങ്ങൾ ആയാണ് വിദക്തർ പറയുന്നത്.
Discussion about this post