Following the rise in coconut oil prices, the Food Safety Department has launched ‘Operation Coconut’ to curb the sale of adulterated oils, ensure quality, and regulate prices. Fake coconut oils are being sold in the market under the label of pure “chakki-lattiyathu” coconut oil and various brand names. These counterfeit oils are made using cheaper palm kernel oils. There are several ways to identify the purity of coconut oil. One method is to place a small amount of oil in a glass and keep it in the fridge (not freezer) for half an hour. If the oil solidifies, it is pure; if not, it’s a mixture and will separate. Another method is to pour 2 ml of oil into two glasses and add a small piece of yellow butter to both. If the oil is adulterated, the top layer will turn reddish in color.
വെളിച്ചെണ്ണ വില വർധനവിന് പിന്നാലെ, വ്യാജ എണ്ണകളുടെ വിൽപ്പന തടയുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വില നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ നാളികേര’യുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരിലും വിവിധ ബ്രാൻഡുകളുടെ പേരിലും വ്യാജ വെളിച്ചെണ്ണകൾ വിപണിയിലുണ്ട്. വില കുറഞ്ഞ പാം കേർണൽ ഓയിലുകൾ ഉപയോഗിച്ചാണ് വ്യാജ വെളിച്ചെണ്ണ തയ്യാറാക്കുന്നത്. വിവിധ മാർഗങ്ങളിലൂടെ വെളിച്ചെണ്ണയുടെ ഗുണമേന്മ തിരിച്ചറിയാം. ഇതിനായി ചില്ലുഗ്ലാസിൽ കുറച്ച് വെളിച്ചെണ്ണ അരമണിക്കൂർ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജിൽ വയ്ക്കുക. വെളിച്ചെണ്ണ ശുദ്ധമാണെങ്കിൽ അത് കട്ടയാകും, അല്ലെങ്കിൽ മിശ്രിതം വേറിട്ട് നിൽക്കും. മറ്റൊരു പരീക്ഷണത്തിനായി രണ്ട് ഗ്ലാസ്സുകളിലായി രണ്ട് മില്ലി വീതം എണ്ണയെടുക്കുക. രണ്ട് ഗ്ലാസ്സുകളിലും ഒരു ചെറിയ കഷ്ണം യെല്ലോ ബട്ടർ ഇടുക. മായമുണ്ടെങ്കിൽ എണ്ണയുടെ മുകളിലെ പാളിയുടെ നിറം ചുവപ്പാകുന്നതായി കാണാം. ഓപ്പറേഷൻ നാളികേരയിൽ ജനങ്ങൾക്ക് പരാതി സമർപ്പിക്കാനും അവസരമുണ്ട്. ഇതിനായി 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കുക.
#CoconutOilScam, #OperationCoconut, #FoodSafetyIndia, #AdulteratedOilAlert, #PureCoconutOil, #OilPurityTest, #HealthAwareness, #CheckYourOil, #FakeOilDetection, #KeralaNews #വെളിച്ചെണ്ണവില, #ഓപ്പറേഷനാളികേരം, #ഭക്ഷ്യസുരക്ഷ, #വ്യാജഎണ്ണ, #ശുദ്ധവെളിച്ചെണ്ണ, #എണ്ണപരിശോധന, #ആരോഗ്യജാഗ്രത, #എണ്ണവ്യാജം, #നാളികേരപ്രശ്നം, #കേരളവാർത്ത
Discussion about this post