Do you often feel the urge to visit the toilet? Experts say this could be a symptom of piles. Piles, also known as haemorrhoids, are swollen blood vessels in the anal area. Doctors explain that these occur primarily due to excessive pressure on the blood vessels during bowel movements or constipation.
If detected in the early stages, piles can be treated with minimal medical intervention. However, delay in diagnosis can lead to complications and a longer recovery time. Piles often appear as small, discolored, round lumps near the anus. Common symptoms include the presence of blood in the stool, itching in the anal region, a feeling of incomplete evacuation even after using the toilet, and pain around the anus.
ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാൻ തോന്നാറുണ്ടോ? ഇത് പൈൽസിന്റെ ലക്ഷണമാകാമെന്നു വിദക്തർ. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ് (Piles) എന്നറിയപ്പെടുന്ന മൂലക്കുരു. ഡോക്ടർമാർ ഇവയെ ഹെമറോയ്ഡുകൾ (Haemorrhoids) എന്നും പറയാറുണ്ട്. മലവിസർജ്ജന സമയത്തോ മലബന്ധം ഉണ്ടാകുമ്പോഴോ രക്തക്കുഴലുകൾക്കുണ്ടാകുന്ന അമിതമായ സമ്മർദ്ദം കാരണമാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത് എന്നാണ് വിദക്തർ പറയുന്നത്. പൈൽസ് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയുമെങ്കിൽ ചെറിയ ചികിത്സകൊണ്ട് ഇവ സുഖപ്പെടുത്താൻ കഴിയും. എന്നാൽ രോഗം തിരിച്ചറിയാൻ വൈകുന്നത് രോഗികളിൽ പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുകയും ഇവ പൂർണമായും ഭേദമാകാൻ സമയം എടുക്കുകയൂം ചെയ്യുന്നതായും വിദക്തർ പറയുന്നു. മലമൂത്ര വിസർജനത്തിനു ശേഷം മലദ്വാരത്തിൽ രക്തക്കറ കാണുക, മലദ്വാരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, ടോയ്ലറ്റിൽ പോയതിനു ശേഷവും വീണ്ടും മലവിസർജനം നടത്താനുള്ള തോന്നൽ ഉണ്ടാകുക മലദ്വാരത്തിനു ചുറ്റും വേദന, എന്നിവയെല്ലാം മൂലക്കൂരുവിന്റെ ലക്ഷണങ്ങളാണ്. ശുചിത്വം പാലിക്കുക, പച്ചക്കറികൾ, പഴങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, കൂടാതെ , മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മസാലകൾ, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വഴിയും ഒരു പരിധി വരെ ഇത് തടയാൻ സാധിക്കുന്നതായാണ് വിദക്തർ പറയുന്നത്.
Discussion about this post