Is condom use completely safe? Some studies say no. Certain chemicals found in the products of some condom brands are absorbed by the body, and these can lead to health issues such as cancer, liver diseases, and thyroid problems, according to research. Additionally, lubricants and other chemicals in condoms may even affect female fertility, reports The Guardian. However, several studies have emerged both supporting and opposing these claims.
A study conducted by Mamavation highlights the presence of “forever chemicals” in condoms. A 2001 article published in the journal Science Direct noted that rubber used in condom manufacturing could potentially cause cancer, which led to regulatory restrictions on condom manufacturing methods in Europe.
കോണ്ടം പൂർണമായും സുരക്ഷിതമാണോ?. അല്ലെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ചില കോണ്ടം ബ്രാന്റുകളുടെ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ശരീരം ആഗിരണം ചെയ്യുകയും, ഇത് ക്യാൻസർ, കരൾ രോഗങ്ങൾ, തൈറോയിഡ് പ്രശ്‌നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ കോണ്ടത്തിലുള്ള ലൂബ്രിക്കന്റുകളും മറ്റ് കെമിക്കലുകളും സ്ത്രീകളിലെ പ്രത്യുൽപ്പാദനക്ഷമതയെ പോലും ബാധിച്ചേക്കാമെന്നും ദി ഗാർഡിയൻ റിപ്പോർട്ടുചെയ്യുന്നു. എന്നാൽ ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പഠനങ്ങളും രംഗത്തുവന്നിട്ടുണ്ട്. മാമാവേഷൻ നടത്തിയ പഠനം കോണ്ടത്തിൽ ‘ഫോർ എവർ കെമിക്കലുകളുടെ’ സാന്നിദ്ധ്യം അടിവരയിടുന്നതാണ്. 2001ൽ പുറത്തുവന്ന സയൻസ് ഡയറക്ട് എന്ന ജേർണലിൽ, കോണ്ടം നിർമ്മിക്കാനുപയോഗിക്കുന്ന റബ്ബറുകൾ ക്യാൻസർ സാധ്യത സൃഷ്ടിക്കുന്നതിനാൽ യൂറോപ്പിൽ കോണ്ടത്തിന്റെ നിർമ്മാണ രീതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി വ്യക്തമാക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് പുറത്തുവിട്ട പഠനത്തിൽ കോണ്ടം ഉപയോഗിക്കുന്ന ചില ആളുകളിൽ ഫ്‌ളേവറുകളുടെ അടിസ്ഥാനത്തിൽ അലർജി ഉണ്ടാകുന്നതായും റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post