The Consumer Court has strongly criticized the illegibility of doctors’ prescriptions for ordinary people. The Ernakulam District Consumer Disputes Redressal Commission ordered that doctors’ prescriptions must be legible and that medical records should be provided to patients in a timely manner. The bench, headed by Justice D.B. Binu, stated that when prescriptions are unreadable, it threatens patients’ rights and safety and is linked to the fundamental right to life guaranteed by the Constitution. The court issued this directive in response to a complaint by a resident of Paravur, pointing out medical negligence at a private hospital in Ernakulam.
മരുന്ന് കുറുപ്പടികൾ സാധാരണക്കാർക്ക് വായിക്കാൻ സാധിക്കാത്തതിൽ കടുത്ത വിമർശനവുമായി ഉപഭോക്തൃ കോടതി. ഡോക്ടർമാരുടെ കുറുപ്പടികൾ വായിക്കാൻ സാധിക്കുന്നത് ആയിരിക്കണമെന്നും മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. കുറപ്പടികൾ വായിക്കാൻ സാധിക്കാതെവന്നാൽ രോഗികൾക്കുള്ള അവകാശങ്ങളിലും സുരക്ഷയിലും ഭീഷണിയുണ്ടാകുമെന്നും ഇത്തരം കാര്യങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്ന ജീവിക്കാനുള്ള അവകാശത്തോട് ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും ജസ്റ്റിസ് ഡി.ബി ബിനു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.
#PrescriptionLegibility #PatientRights #ConsumerCourtVerdict #MedicalNegligence #RightToLife #ReadablePrescriptions #HealthcareJustice #ErnakulamCourt #MedicalAccountability #കുറുപ്പടി വായിക്കാൻ സാധിക്കണം #രോഗിയുടെഅവകാശം #ഉപഭോക്തൃകോടതി #ചികിത്സാപിഴവ് #ജീവിക്കാനുള്ളഅവകാശം #എറണാകുളം
Discussion about this post