The Health Department introduces a world-class advanced treatment system for burn victims. For the first time in Kerala, a skin bank has been established at Thiruvananthapuram Medical College. Health Minister Veena George stated that the inauguration of the skin bank at Thiruvananthapuram Medical College will take place on July 15, World Plastic Surgery Day. Efforts are also underway to set up another skin bank at Kottayam Medical College. The skin bank has been set up at a cost of ₹6.75 crore. A skin bank is a facility where skin donated by donors is preserved for grafting onto burn-affected areas of the body. When severely burned victims cannot use their own skin for treatment, the preserved donor skin from the skin bank is grafted using advanced technology, the Health Minister explained.
പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനവുമായി ആരോഗ്യവകുപ്പ്. കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് സജ്ജമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15ന് നടക്കുമെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് അവരുടെ സ്വന്തം ചർമ്മം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്‌കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നതിനായാണ് സ്‌കിൻ ബാങ്ക് പ്രവർത്തിക്കുക എന്നി ആരോഗ്യമന്ത്രി വ്യക്തമാക്കി.
#BurnCare #SkinBankKerala #AdvancedTreatment #PlasticSurgeryDay #ThiruvananthapuramMedicalCollege #HealthcareInnovation #VeenaGeorge #BurnTreatment #SkinDonation #ModernMedicine #പൊള്ളലേറ്റവർക്ക് ചികിത്സാ #ചർമ്മബാങ്ക് #ആധുനികചികിത്സ #ആരോഗ്യവകുപ്പ് #തിരുവനന്തപുരംമെഡിക്കൽകോളേജ് #ചർമ്മദാനം #വീണാജോർജ് #പ്ലാസ്റ്റിക്സർജറിദിനം #ആശ്വാസപരിചരണം #ചികിത്സാനൂതനം
Discussion about this post