Fast food is making children sick, say researchers. Due to its good taste, attractive appearance, and easy availability, fast food has become popular among both children and adults. However, researchers warn that children who regularly consume fast food are at a higher risk of developing asthma and skin disease eczema. This conclusion was drawn after observing 5 lakh children across 50 countries. Adolescents who consume fast food three times a week are 39% more likely to develop these conditions, according to the findings. Researchers state that fast food contains saturated fats and trans fatty acids, which negatively impact immunity. Fast food has also been linked to discomforts such as asthma, eczema, itching, and watery eyes. To lead a healthy life, it is best to avoid fast food as much as possible.
ഫാസ്റ്റ് ഫുഡ് കുട്ടികളെ രോഗിയാകുമെന്നു ഗവേഷകർ. നല്ല രുചിയും , കളറും, കൂടാതെ എളുപ്പത്തിൽ ലഭിക്കുമെന്നതിന്നാലും ഫാസ്റ്റ് ഫുഡ് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. എന്നാൽ ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളിൽ ആസ്തമയും ചർമ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. 50 രാജ്യങ്ങളിലെ അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് ഈ നിഗമനം. ആഴ്ചയിൽ മൂന്നു തവണ ഫാസ്റ്റ്ഫുഡ് കഴിക്കുന്ന കൗമാരക്കാർക്ക് രോഗം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തൽ. ഫാസ്റ്റ് ഫുഡിൽ പൂരിത കൊഴുപ്പുകൾ, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാൻസ് ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ആസ്തമ, എക്‌സിമ, ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വരിക എന്നി അസ്വാസ്ഥതകൾക് ഫാസ്റ്റ് ഫുഡ് കാരണമാകുന്നു എന്നും കണ്ടെത്തി. ആരോഗ്യപരമായ ജീവിതത്തിനു പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് നല്ലത്.
Discussion about this post