Are you someone who uses hair color? Hair with shades of green, red, and blue is now trendy. However, experts say that coloring your hair is not good for its health. Coloring is a chemical treatment that can strip your hair of its natural oils, shine, and overall health. Excessive use of chemical-based dyes can have long-term effects. Some chemical dyes contain ammonia and hydrogen peroxide, which, when used regularly, can affect natural hair growth and lead to hair fall. Experts say these chemicals reduce the production of natural proteins in the hair, dry it out, and eventually cause hair breakage. They also affect the pH balance and overall stability of the scalp. Compounds like aromatic amines can cause allergic reactions on the scalp. Regular use of such chemicals is not advisable for healthy hair, according to health experts.
ഹെയർ കളർ ചെയ്യുന്നവരാണോ നിങ്ങൾ. പച്ചയും ചുവപ്പും നീലയുമൊക്കെ കലർന്ന തലമുടിയാണ് എപ്പോൾ ട്രെൻഡ്. എന്നാൽ തലമുടി കളർ ചെയ്യുന്നത് നല്ലതല്ല എന്നാണ് വിധക്തഭിപ്രായം. കളറിങ് എന്നത് ഒരു കെമിക്കൽ ട്രീറ്റ്‌മെൻറ് ആണ്. ഇത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണമയം, തിളക്കം തുടങ്ങിയവ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യം കുറയ്ക്കുകയും ചെയ്യുന്നതായി വിദക്തർ പറയുന്നു. രാസവസ്തുക്കൾ അടങ്ങിയ ഡൈകളുടെ അമിത ഉപയോഗം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചില കെമിക്കൽ ഡൈകളിൽ അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ സ്ഥിരമായുള്ള ഉപയോഗം മുടിയുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമെന്നും വിദക്തർ പറയുന്നു. മുടിയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പ്രോട്ടീൻ ഉത്പാദനം കുറയ്ക്കുകയൂം വരണ്ടതാകുകയും തുടർന്ന് മുടി പൊട്ടിപ്പോവാൻ കാരണമാവുകയും ചെയുന്നു. കൂടാതെ മുടിയുടെ പിഎച്ച് നിലയെയും സന്തുലിതാവസ്ഥയെയും ബാധിക്കും. ആരോമാറ്റിക് അമിനുകൾ പോലുള്ള സംയുക്തങ്ങൾ തലയോട്ടിയിൽ അലർജിക്ക് കാരണമാകും. ഇത്തരം കെമിക്കൽ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദക്തർ പറയുന്നത്.
#HairColorWarning #ChemicalDyeSideEffects #HealthyHairTips #HairCareMatters #AvoidHairDamage #ഹെയർ കളർ #രാസവസ്തുക്കൾ #ആരോഗ്യകരമായമുടി #മുടിയുടെആരോഗ്യത്തെ
Discussion about this post