Do you watch reels while lying in bed to sleep? A study suggests that this habit may cause high blood pressure in some individuals. The finding comes from research conducted by The First Hospital under Hebei Medical University. The study aimed to explore the link between watching short videos before sleep and hypertension, especially among young and middle-aged people. The research analyzed data from 4,318 individuals who regularly watched short videos during bedtime. According to the study published in the European Heart Journal, excessive screen use like this can lead to several health issues, affecting both the eyes and sleep quality.
ഉറങ്ങാൻ കിടക്കുമ്പോൾ റീൽസ് കാണാറുണ്ടോ, എങ്കിൽ അത് ചിലരിൽ ഉയർന്ന രക്തസമ്മർദമുണ്ടാക്കുമെന്ന് പഠനം. ഹെബെയ് മെഡിക്കൽ സർവകലാശാലയുടെ കീഴിലുള്ള ദി ഫസ്റ്റ് ഹോസ്പിറ്റൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. യുവാക്കളും മധ്യവയസ്കരും ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വിഡിയോകൾ കാണുന്നതും ഹൈപ്പർടെൻഷനും തമ്മിലുള്ള പരസ്പരബന്ധം കണ്ടത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഉറങ്ങേണ്ട സമയങ്ങളിൽ ഷോർട്ട്സ് വീഡിയോ കണ്ടിരുന്ന 4318 പേരെ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇത്തരത്തിൽ ഉള്ള അമിത സ്ക്രീൻ ഉപയോഗം, കണ്ണിനെയും, ഉറക്കത്തെയും അങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ്, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ജേണലായ യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്.
#ReelsBeforeSleepRisk #reels #Excessive screen use 3 many health problems #eye and sleep problems #ഉറക്കമില്ലായിമ #ഉറക്കം #ആരോഗ്യപ്രശ്നങ്ങൾ
Discussion about this post