Due to the lack of medical equipment, surgeries were disrupted at the Sree Chitra Tirunal Institute for Medical Sciences and Technology in Thiruvananthapuram. Union Minister of State Suresh Gopi stated that the issues will be resolved within two days. The necessary equipment will be procured within a week, and surgeries will resume in two days. He added that the central government has been informed about the situation and that the matter has also been brought to the attention of the Prime Minister’s Office. The Union Minister, who visited the hospital, called for an emergency meeting to assess the situation. Meanwhile, five urgent interventional surgeries and two diagnostic procedures scheduled at the institute have been postponed.
ചികിത്സാ ഉപകരണങ്ങളുടെ അഭാവം മൂലം ശസ്ത്രക്രീയകൾ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിലെ പ്രശ്‌നങ്ങൾ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. ഒരാഴ്ചയ്ക്കുള്ളിൽ ഉപകരണങ്ങൾ വാങ്ങും. രണ്ട് ദിവസത്തിനകം ശസ്ത്രക്രീയകൾ പുനരാരംഭിക്കും. സ്ഥിതി കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരം കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രി സന്ദർശിച്ച കേന്ദ്രമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ചിരുന്നു. അതേസമയം, ശ്രീചിത്രയിൽ നടക്കേണ്ട അഞ്ച് അടിയന്തിര ഇന്റർവെൻഷനൽ ശസ്ത്രക്രീയകളും രണ്ട് രോഗ സ്ഥിരീകരണ പരിശോധനകളും മാറ്റിവെച്ചു. ഉപകരണങ്ങൾ ലഭ്യമാക്കാൻ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലെ ശസ്ത്രക്രീയകളും മാറ്റിവെയ്‌ക്കേണ്ടിവരുമെന്ന് ഡോക്ടർമാരെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് 2023ന് ശേഷം ടെൻഡർ നൽകാത്തതാണ് ശസ്ത്രക്രീയകൾ മുടങ്ങാൻ കാരണം
#MedicalCrisis #SreeChitraHospital #SurgeryDelayed #HealthcareInfrastructure #SureshGopi #MedicalEquipmentShortage #KeralaHealthNews #മെഡിക്കൽഉപകരണക്ഷാമം #ശസ്ത്രക്രീയമുടക്കം #ശ്രീചിത്രഇൻസ്റ്റിറ്റ്യൂട്ട് #ആരോഗ്യവിവരം #സുരേഷ്ഗോപി #ആശുപത്രിപ്രശ്നം #കേരളആരോഗ്യം
Discussion about this post