Michel Lotito — a name that every food lover must know. When we say that, some might think he was a glutton among Westerners. In a way, that’s not entirely wrong — but Michel Lotito’s favorite foods weren’t chicken or mutton. Instead, it was bicycles, electronic gadgets, metals, and similar things.
മൈക്കേല്‍ ലോട്ടിറ്റോ.. ഭക്ഷണ പ്രീയര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു പേരാണത്. അങ്ങിനെ പറയുമ്പോ ആള് സായിപ്പന്മാര്‍ക്ക് ഇടയിലെ തീറ്റ റപ്പായി ആണെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. സംഗതി ഏതൊണ്ടൊക്കെ അങ്ങനെ തന്നെയാണെങ്കിലും മൈക്കേല്‍ ലോട്ടിറ്റോയുടെ ഇഷ്ട ഭക്ഷണം ചിക്കനും മട്ടനും ഒന്നുമായിരുന്നില്ല.. പകരം സൈക്കിളുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ലോഹങ്ങളും മറ്റുമായിരുന്നു. ലോട്ടിറ്റോ ലോകമെമ്പാടും അറിയപ്പെടുവിധം വാര്‍ത്തയില്‍ നിറഞ്ഞതാകട്ടെ, ഒരു വിമാനത്തെ മുഴുവനായി ഭക്ഷിച്ചുകൊണ്ടായിരുന്നു എന്നതും ചരിത്രം.
നമ്മുടെ ചിന്തകള്‍ക്ക് അപ്പുറത്തുള്ള വസ്തുക്കളെ ഭക്ഷണമാക്കുന്ന ഈ അത്ഭുത മനുഷ്യന്റെ കഥയാണ് ആരോഗ്യമേഖലയിലെ ചരിത്രാന്വേഷണ വഴിയില്‍ നമ്മളിന്ന് പരിശോധിക്കുന്നത്.
‘മിസ്റ്റര്‍ ഈറ്റ് ഓള്‍’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മൈക്കേള്‍ ലോലിറ്റോ ഫ്രാന്‍സിലെ ഗ്രെനോബില്‍ 1950ല്‍ ജനിച്ചു. തന്റെ ഒമ്പതാം വയസ്സിലാണ് ലോട്ടിറ്റോ വിചിത്രമായ വസ്തുക്കളെ ഭക്ഷണമാക്കി തുടങ്ങിയത്. ‘പിക’ എന്ന സൈക്കോളജിക്കല്‍ ഡിസോര്‍ഡറാണ് ലോട്ടിറ്റോയുടെ ഭക്ഷണരീതിയില്‍ മാറ്റം വരുത്തിയതെന്ന് വൈദ്യശാസ്ത്രം പിന്നീട് കണ്ടെത്തി. മാത്രമല്ല, സാധാരണ മനുഷ്യരെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ശരീര ഘടനയിലും വലിയ മാറ്റമുണ്ടായിരുന്നു.
സാധാരണയേക്കാള്‍ കട്ടിയുള്ളതും ബലമേറിയതുമായിരുന്നു അദ്ദേഹത്തിന്റെ ആമാശയം. സാധാരണ മനുഷ്യനില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ശക്തിയേറിയ ദഹനരസം, വയറ്റിലെത്തുന്ന ലോഹവും ഗ്ലാസ്സുമെല്ലാം ദഹിപ്പിക്കാന്‍ കഴിയുന്നവയാണെന്നും പിന്നീട് കണ്ടെത്തി. ഈ ശരീര ഘടന, മറ്റുള്ളവരെ അപകടത്തിലാക്കിയേക്കാവുന്ന പല വസ്തുക്കളെയും നിക്ഷ്പ്രയാസം ഭക്ഷണമാക്കാന്‍ ലോറ്റിറ്റോയെ സഹായിച്ചു.
ഭക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ലോഹ വസ്തുക്കളെയും ഗ്ലാസുകൊണ്ടുള്ള വസ്തുക്കളെയുമെല്ലാം ചെറു കഷണങ്ങളാക്കി അവയെ മിനറല്‍ ഓയിലുകളുമായി ചേര്‍ത്തും തുടര്‍ച്ചയായി വെള്ളം കുടിച്ചുമൊക്കെയാണ് ലോറ്റിറ്റോ തന്റെ ഇഷ്ട ഭക്ഷണങ്ങളെ പാകപ്പെടുത്തിയിരുന്നത്. പിന്നീട് വിചിത്ര ഭക്ഷണ രീതിയെ തന്റെ കരിയറായി തിരഞ്ഞെടുത്ത ലോറ്റിറ്റോ തിന്നുതീര്‍ത്ത വസ്തുക്കള്‍ ആരെയും അമ്പരപ്പിക്കുന്നവയാണ്.
18 ബൈസൈക്കിളുകള്‍, 15 ഷോപ്പിങ് കാര്‍ട്ട്‌സുകള്‍, 7 ടി.വി സെറ്റ്, 6 മെഴുകുതിരി വിളക്കുകള്‍, 2 ബെഡ്, മഞ്ഞില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ജോഡി സ്‌കിസ്, ഒരു കമ്പ്യൂട്ടര്‍, ഹാന്‍ഡിലോട് കൂടിയ കോഫിന്‍, ഒരു വാട്ടര്‍ ബെഡ്, 500 മീറ്ററിന്റെ സ്റ്റീല്‍ ചെയിന്‍, പിന്നീട് ലിസ്റ്റിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുവായ ഒരു സെസ്‌നാ 150 ലൈറ്റ് എയര്‍ക്രാഫ്റ്റ് വിമാനം.. എന്നിങ്ങനെപോകുന്ന ലോട്ടിറ്റോയുടെ മെനു.
വിമാനത്തെ വയറ്റിലാക്കിയ സംഭവമാണ് ലോട്ടിറ്റോയുടെ ഭക്ഷണം കഴിക്കല്‍ കരിയറിലെ ഏറ്റവും മികച്ച സംഭവം. 1978 മുതല്‍ 1980 വരെ മൂന്നു വര്‍ഷക്കാലമെടുത്താണ് ലോക റെക്കോഡ് ഇട്ടുകൊണ്ട് അയാള്‍ ഒരു വിമാനത്തെ മുഴുവനായി വയറ്റിലാക്കിയത്. പിന്നാലെ, ഏറ്റവും വ്യത്യസ്തമായ ആഹാരം കഴിച്ച വ്യക്തി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ലോട്ടിറ്റോയെ തേടി എത്തി. അവാര്‍ഡിങ് കമ്മിറ്റി സമ്മാനിച്ച പിച്ചള കൊണ്ടുള്ള പുരസ്‌കാരവും ലോട്ടിറ്റോ പിന്നീട് തന്റെ ഭക്ഷണമാക്കി എന്നതും ചരിത്രം.
2007 ജൂണ്‍ 25ന് തന്റെ 57-ാം വയസ്സില്‍ മൈക്കേല്‍ ലോട്ടിറ്റോ വെറും സാധാരണമായ മരണം വരിച്ചതും ശാത്രലോകത്ത് ഇന്നും അത്ഭുതമായി തുടരുന്നു. ഇത്രയധികം വിചിത്ര വസ്തുക്കള്‍ കഴിച്ചിട്ടും, അവയൊന്നും അയാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഏത്തപ്പഴം, പുഴുങ്ങിയ മുട്ട പോലുള്ള ഭക്ഷണങ്ങള്‍ ലോട്ടിറ്റോയ്ക്ക് വയറ്റില്‍ പിടിച്ചിരുന്നില്ലെന്നും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.
ലോട്ടിറ്റോയുടെ ജീവിതം ലോകമെമ്പാടുമുള്ള നിരവധി ആളുകളെ സ്വാധീനിച്ചു. വിചിത്ര ഭക്ഷണക്രമം പിന്തുടരുന്ന നിരവധിയാളുകള്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും അവര്‍ ആരും ഇന്നുവരെ ലോട്ടിറ്റോയുടെ റെക്കോര്‍ഡുകള്‍ക്ക് സമീപത്തുപോലും എത്തിയിട്ടില്ല.
#MichelLotito #MrEatAll #BizarreEater #StrangeFacts #UnbelievableButTrue #WorldRecords #WeirdNews #HumanOddities #മൈക്കേൽലോട്ടിറ്റോ #മിസ്റ്ററീറ്റ്ഓൾ #വിചിത്രഭക്ഷണം #അനുഭവവിചിത്രത #അവിശ്വസനീയപതി #ലോകറെക്കോർഡ് #വിമാനഭക്ഷണം #വിചിത്രവാർത്ത
ആരോഗ്യ മേഖലയിലെ ചരിത്രാന്വേഷണങ്ങളുമായി മറ്റൊരു വീഡിയോയില്‍ വീണ്ടും കാണാം.
Discussion about this post