സ്വന്തം ജാതിയിൽ നിന്ന് വിവാഹം കഴിച്ചവർ ആണോ നിങ്ങൾ ?
ഇന്ത്യക്കാരില്‍ വന്‍ ജനിതക പ്രശ്നങ്ങളെന്ന് പഠനറിപ്പോർട്ട്. ജാതിക്കും മതത്തിനും അകത്ത് നിന്ന് മാത്രമുള്ള വിവാഹങ്ങള്‍ ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നെന്ന് പഠനങ്ങള്‍. സ്വന്തം മതത്തില്‍ നിന്നും വിവാഹം കഴിക്കുന്ന രീതിയെ എന്‍ഡോഗമി എന്നാണ് വിളിക്കുന്നത്. വര്‍ഷങ്ങളായി തലമുറകള്‍ കൈമാറി പിന്തുടരുന്ന ഈ രീതി അസുഖങ്ങളും ജനിതക വൈകല്യങ്ങളും കൈമാറുന്നെന്ന് പഠനത്തിൽ നിന്നും വ്യക്തമാകുകയാണ്. 2005–06ലെ കണക്ക് പ്രകാരം രാജ്യത്ത് 87.8 ശതമാനം പേരും വിവാഹം കഴിച്ചിരിക്കുന്നത് സ്വന്തം ജാതിയും മതവും കുലവും നോക്കിയാണ്. 10 ശതമാനം പേര്‍ ജാതി നോക്കാതെ വിവാഹം കഴിച്ചിട്ടുണ്ട്. 2.1 ശതമാനം പേര്‍ ആണ് മതത്തിന് പുറത്ത് വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ ജനിതക ഘടന നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി രൂപീകരിച്ച ഇന്ത്യന്‍ ജീനോം പ്രോജക്റ്റാണ് ഗുരുതര ജനിതക വൈകല്യങ്ങളും രോഗങ്ങളും പടരുന്നത് ശ്രദ്ധിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുംബത്തില്‍ നിന്നും തന്നെ വിവാഹം കഴിക്കുന്ന രീതി പിന്തുടരുന്ന സമുദായങ്ങളുണ്ട്. ഇക്കൂട്ടരിലാണ് ഏറ്റവുമധികം ജനിതക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൂടാതെ ഇവര്‍ക്ക് ജനിതക വൈവിധ്യം കുറവാണെന്നും രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലുമാണെന്നും കണ്ടെത്തി. രാജ്യത്തെ ജനിതക വൈവിധ്യം വര്‍ധിപ്പിക്കുന്നതിനായി ജനങ്ങൾക്ക് സാക്ഷരതയും അറിവും പകരേണ്ടത് അനിവാര്യമാണെന്നും പഠനം പറയുന്നു …. കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യാൻ മറക്കേണ്ട സ്റ്റേ ഹെൽത്തി.
Discussion about this post