Health experts warn that some health issues many of us tend to dismiss as minor can actually be warning signs of cancer. Cancer often does not show severe pain or obvious symptoms in its early stages. As a result, many cancers are detected only in their advanced stages.
Health experts explain some such symptoms that should not be ignored. Unexplained weight loss—without changes in diet or exercise—can be a sign of cancer or other serious illnesses. Persistent fatigue despite getting adequate rest may also indicate cancer. If tiredness continues for weeks without a clear reason, a medical check-up is strongly recommended.
Lumps or swellings in areas such as the neck, groin, or breasts should never be ignored. Experts caution that painless lumps can sometimes be dangerous. Persistent cough, hoarseness of voice, or difficulty swallowing are often dismissed as allergies or infections. However, experts point out that these can also be symptoms of cancer.
That said, these symptoms do not necessarily mean cancer. Still, health experts advise taking them seriously, undergoing proper medical tests, and ensuring that they are not related to cancer.
നമ്മളിൽ പലരും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ചില ആരോഗ്യപ്രശ്ങ്ങൾ ക്യാൻസറിന്റെ സൂചനയമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. കാൻസർ പലപ്പോഴും തുടക്കത്തിൽ തന്നെ ശക്തമായ വേദനയോ പ്രത്യക്ഷ ലക്ഷണങ്ങളോ കാണിക്കാറില്ല.
അതുകൊണ്ട് തന്നെ പല കാൻസറുകളും അതിൻറെ അവസാന ഘട്ടത്തിലാണ് തിരിച്ചറിയുക. അത്തരത്തിലുള്ള ചില ലക്ഷണങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. ഡയറ്റ്, വ്യായാമം, ഇതൊന്നുമില്ലാതെ ശരീര ഭാരം കുറയുന്നത് കാൻസറുൾപ്പെടെയുള്ള രോഗങ്ങളുടെ ലക്ഷണമാകാം. മതിയായ വിശ്രമം നൽകിയിട്ടും തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ക്യാൻസറിന്റെ ലക്ഷണമാകാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൃത്യമായ കാരണമില്ലാതെ ആഴ്ചകൾ നീളുന്ന ക്ഷീണം കാണുന്നുവെങ്കിൽ ഉറപ്പായും മെഡിക്കൽ പരിശോധന നടത്തണം. കഴുത്ത്, ഞരമ്പ്, സ്തനങ്ങൾ എന്നിവിടങ്ങളിൽ കാണുന്ന മുഴകൾ, തടിപ്പ് എന്നിവ നിസ്സാരമായി കണ്ട് അവഗണിക്കാതിരിക്കുക. വേദനയില്ലാതെ വരുന്ന മുഴകൾ അപകടകാരികളായേക്കാമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. തുടർച്ചയായ ചുമ, ശബ്ദമടപ്പ്, ഭക്ഷണം വിഴുങ്ങുന്നതിലുള്ള ബുദ്ധിമുട്ട് ഇവയൊക്കെ പലപ്പോഴും അലർജിയെന്നോ ഇൻഫെക്ഷനെന്നോ കണ്ട് അവഗണിക്കുകയാണ് പതിവ്. എന്നാൽ കാൻസറിനും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ടെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. എന്നാൽ ഇപ്പറഞ്ഞ ലക്ഷണങ്ങൾ കാൻസറിൻറേത് തന്നെയാകണമെന്ന് നിർബന്ധമില്ല. എന്നാൽ ഇവ ഗൗരവത്തോടെ കണ്ട് പരിശോധനകൾ നടത്തി കാൻസറല്ലെന്ന് ഉറപ്പ് വരുത്താൻ ശ്രമിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#CancerAwareness, #EarlyWarningSigns, #HealthAwareness, #CancerSymptoms, #EarlyDetection, #UnexplainedWeightLoss, #ChronicFatigue, #MedicalCheckup, #PreventiveHealth, #StayHealthy
#കാൻസർബോധവൽക്കരണം, #ആദ്യലക്ഷണങ്ങൾ, #ആരോഗ്യജാഗ്രത, #കാൻസർലക്ഷണങ്ങൾ, #മുൻകരുതൽആരോഗ്യം, #അപ്രതീക്ഷിതഭാരക്കുറവ്, #തുടർച്ചയായക്ഷീണം, #മെഡിക്കൽപരിശോധന, #ആരോഗ്യസംരക്ഷണം
































Discussion about this post