Buttermilk is an integral part of the Indian diet and has stood the test of time. Many people drink it as a daily habit, but it also offers several health benefits. Health experts say that buttermilk helps improve everything from digestion to mental health.
Buttermilk is a rich source of millions of beneficial bacteria. It also contains lactic acid, which is excellent for digestion. Probiotics play a major role in maintaining a healthy balance of good bacteria in the gut. They help break down food that reaches the intestines and aid in better absorption of nutrients.
Drinking buttermilk after lunch helps calm the stomach and reduces problems such as bloating, gas, and acidity. Moreover, experts point out that promoting good gut bacteria also supports brain function.
In hot weather, buttermilk is an excellent way to cool the body. It helps maintain hydration and keeps you refreshed. Buttermilk also helps regulate blood pressure. Health experts suggest that people with high blood pressure and high cholesterol can safely include buttermilk in their diet.
ഉച്ച ഊണിന് ശേഷം അൽപം സംഭാരം. ഇന്ത്യൻ ഭക്ഷണക്രമത്തിൽ മങ്ങാതെ നിൽക്കുന്ന ഒന്നാണ് സംഭാരം. പലരും ഇത് ഒരു ശീലത്തിൻ്റെ ഭാഗമായി കുടിക്കുന്നതാണ്. എന്നാൽ സംഭാരം നമ്മുടെ ആരോഗ്യത്തെ പല രീതിയിൽ സഹായിക്കുന്നുണ്ട്. ഇത് ദഹനം മുതൽ മാനസികാരോഗ്യം വരെ മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നൂറായിരം നല്ല ബാക്ടീരിയകളുടെ കലവറയാണ് സംഭാരം. ഇതിൽ ലാക്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ബെസ്റ്റാണ്. കുടലിലെ നല്ല ബാക്ടീരിയയെ സന്തുലിതമായി നിലനിർത്തുന്നതിന് പ്രോബയോട്ടിക് ഒരു വലിയ പങ്ക് വഹിക്കുന്നു. ഇത് കുടലിലെത്തുന്ന ഭക്ഷണത്തെ വിഘടിപ്പിക്കാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം സംഭാരം കുടിക്കുന്നത് വയറിനെ ശാന്തമാക്കാനും സഹായിക്കും. ബ്ലോട്ടിങ്, ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ കുറയാനും സഹായിക്കുന്നു. മാത്രമല്ല, കുടലിലെ നല്ല ബാക്ടീരിയെ പ്രോത്സാഹിപ്പിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തെയും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. ചൂടു കൂടിവരുന്ന ഈ കാലാവസ്ഥയിൽ ശരീരത്തെ ഒന്നു തണുപ്പിച്ചു നിർത്താൻ സംഭാരം മികച്ചതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും റീഫ്രഷ് ആകാനും സംഭാരം നല്ലതാണ്. സംഭാരം ശരീരത്തിലെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നതാണ്. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് ഡയറ്റിൽ ചേർക്കാവുന്ന ഒന്നാണ് സമ്പാരമെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു.
#Buttermilk #HealthyDigestion #GutHealth #Probiotics #IndianDiet #DigestiveHealth #MentalWellbeing #SummerHealth #Hydration #BloodPressureControl #CholesterolCare #NaturalCooling
#സംഭാരം #ദഹനാരോഗ്യം #കുടലാരോഗ്യം #പ്രോബയോട്ടിക് #ഇന്ത്യൻഭക്ഷണം #ആരോഗ്യജീവിതം #മാനസികാരോഗ്യം #ചൂടുകാലആരോഗ്യം #ജലാംശം #രക്തസമ്മർദനിയന്ത്രണം #കൊളസ്‌ട്രോൾനിയന്ത്രണം #ശരീരതണുപ്പ്
































Discussion about this post