Enamel is the protective shield that safeguards teeth from damage. We consume a variety of foods every day, some of which may be acidic. It is the role of enamel to protect the teeth from these acidic foods. However, since enamel does not contain living cells, it cannot repair or regenerate itself once damaged. Therefore, maintaining enamel health is extremely important in dental care.
Some common signs of enamel loss include loss of shine on the teeth, tooth chipping or breaking, and pain or sensitivity while consuming hot, cold, or sweet foods. To help protect enamel, it is advisable to include low-acid foods such as cheese, milk, and cucumber in the diet. Dairy products help balance the pH level of the mouth and provide calcium, which strengthens enamel.
Health experts also recommend including calcium-rich foods such as yogurt, paneer, and green leafy vegetables in the diet, as they naturally support enamel health.
പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന കവചമാണ് ഇനാമൽ. നമ്മൾ ദിവസവും പലതരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. അതിൽ അസിഡിക് ഭക്ഷണങ്ങൾ ഉണ്ടാവാം, അവയിൽ നിന്ന് പല്ലുകളെ സംരക്ഷിച്ചു നിർത്തേണ്ട ധർമം ഇനാമലുകൾക്കാണ്. എന്നാൽ ഇനാമലുകളിൽ ജീവനുള്ള കോശങ്ങൾ ഇല്ലാത്തതിനാൽ, അവയ്ക്ക് കേടുപാട് സംഭവിച്ചാൽ സ്വയം നന്നാക്കാനോ പുനഃസ്ഥാപിക്കാനോ കഴിയില്ല. അതുകൊണ്ട് തന്നെ ദന്തസംരക്ഷണത്തിൽ ഇനാമലുകളുടെ ആരോഗ്യം പ്രധാനമാണ്. ഇനാമൽ നഷ്ടമാകുന്നതിന്റെ ചില ലക്ഷണങ്ങളാണ് പല്ലുകളുടെ തിളക്കം നഷ്ടപ്പെടൽ, പല്ലുകൾ പൊട്ടിപ്പോവുക, ചൂടുള്ളതോ തണുത്തതോ മധുരമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വേദന, തുടങ്ങിയവ. എന്നാൽ ഇനാമൽ സംരക്ഷിക്കുന്നതിനായി, ചീസ്, പാൽ, വെള്ളരിക്ക പോലുള്ള അസിഡിറ്റി കുറഞ്ഞ ഭക്ഷണങ്ങൾ ശീലിക്കാം. പാലുൽപ്പന്നങ്ങൾ വായയുടെ pH സന്തുലിതമാക്കാൻ സഹായിക്കുകയും ഇനാമലിനെ ശക്തിപ്പെടുത്താൻ കാൽസ്യം നൽകുകയും ചെയ്യുന്നു. ഇനാമലിന്റെ ആരോഗ്യത്തിന് സ്വാഭാവികമായി സഹായിക്കുന്ന തൈര്, പനീർ, ഇലക്കറികൾ തുടങ്ങിയ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താമെന്ന് ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.
#DentalHealth
#ToothEnamel
#OralCare
#ദന്താരോഗ്യം
#പല്ലുകളുടെആരോഗ്യം
#ഇനാമൽസംരക്ഷണം
































Discussion about this post