അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവിടെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 3.6 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റ് ആശുപത്രിയില്‍ സജ്ജമാക്കിയത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് ആരംഭിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും ഡയാലിസിസ് ആരംഭിച്ചത്. ആശുപത്രിയിൽ ഇതുവരെ 415 പേര്‍ക്ക് ഡയാലിസ് സേവനം നൽകാൻ സാധിച്ചു. മുമ്പ് ഒരു ഷിഫ്റ്റില്‍ 4 പേര്‍ക്ക് മാത്രമാണ് ഡയാലിസിസ് ചെയ്യാന്‍ സംവിധാനമുണ്ടായിരുന്നത്. എന്നാൽ രണ്ട് ഷിഫ്റ്റുകള്‍ ആകുന്നതോടെ ഒരു ദിവസം 8 പേര്‍ക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. സര്‍ക്കാര്‍ പദ്ധതികളിലൂടെ രോഗികൾക്ക് ഡയാലിസിസും മരുന്നുകളും സൗജന്യമായാണ് നല്‍കുന്നത്. മലയോര പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത് വളരെ സഹായകരമാണ് 🏥 More Dialysis Patients Can Now Be Treated at Adimali! A second shift has started at the dialysis unit of the Adimali Taluk Headquarters Hospital. Now, up to 8 patients can receive free dialysis treatment per day. This unit was set up as part of a ₹3.6 crore government project aimed at starting dialysis services in all taluk hospitals across the state. So far, 415 patients have benefitted from the service since its launch in December last year. Previously, only 4 patients could undergo dialysis in a single shift. With the new shift, the capacity has doubled. The service, including medicines, is provided completely free of cost under various government schemes. This is a major relief for people in the hilly regions. 📌 Free Dialysis Treatment | A Strong Example of Government-Led Healthcare Progress #DialysisCare #AdimaliHospital #HealthInfrastructure #GovernmentHealthcare #FreeDialysis #KidneyCare #TalukHospitalUpgrade #StayHealthy #PublicHealthKerala #HealthcareForAll #MountainRegionRelief #HealthNewsMalayalam #DoctorLiveTV
Discussion about this post